ചുവപ്പിൽ കിടിലൻ ലുക്കിൽ നടി രസ്ന പവിത്രൻ; ഫോട്ടോസ് വൈറൽ

Resna Pavithran 3

നായികയായി അഭിനയിച്ച് ഒരുപാട് ആരാധകർ സ്വന്തമാക്കുന്ന താരങ്ങളെ നമ്മുക്ക് അറിയാം. എന്നാൽ നായിക വേഷത്തിൽ അല്ലാതെ അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി നേടി ആരാധകരെ സ്വന്തമാക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല! അത്തരത്തിൽ നായികയായി അധികം സിനിമകളിൽ അഭിനയിക്കാതെ തന്നെ ശ്രദ്ധനേടിയ താരമാണ് നടി രസ്ന പവിത്രൻ.

പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളുടെ അനിയത്തിയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രസ്ന. തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് രസ്നയുടെ തുടക്കമെങ്കിലും താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് പൃഥ്വിരാജ്-ജീത്തു ജോസഫ് ചിത്രമായ ഊഴം എന്ന സിനിമയിൽ അനിയത്തിയുടെ റോളിൽ അഭിനയിച്ച ശേഷമാണ്.

Resna Pavithran 2

പിന്നീട് രസ്ന ജോമോന്റെ സുവിശേഷങ്ങൾ സിനിമയിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിച്ചു. അതും ശ്രദ്ധപിടിച്ചു പറ്റിയതോടെ രസ്നയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമായി മാറി. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ആമിയിലും രസ്ന അഭിനയിച്ചിരുന്നു. അതിന് ശേഷമായിരുന്നു രസ്നയുടെ വിവാഹം.

വിവാഹശേഷം സിനിമയിൽ അധികം സജീവമല്ല രസ്ന. പക്ഷേ തിരിച്ചുവരവിന്റെ സൂചനകൾ നൽകികൊണ്ട് അതീവ ഗ്ലാമറസ് ലുക്കിൽ രസ്ന പല ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അനീഷ ഉപാസന എടുത്ത പുതിയ ഫോട്ടോഷൂട്ടിൽ ചുവപ്പിൽ ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് താരം.

Resna Pavithran 1
Previous articleഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ഹിരൺമയി; ഫോട്ടോസ് കാണാം
Next articleതടി കുറക്കാന്‍ പല വഴിയും നോക്കി പരാജയപ്പെട്ടു, അവസാനത്തെ ശ്രമം ഫലം കണ്ടു; ശാലു കുര്യന്റെ ഈ രൂപമാറ്റത്തിന് പിന്നില്‍.! വീഡിയോ പങ്കുവെച്ചു താരം…

LEAVE A REPLY

Please enter your comment!
Please enter your name here