വിവാഹപാർട്ടികളിലും പൊതുപരിപാടികളിലുമെല്ലാം പങ്കെടുക്കുമ്പോൾ സംയുക്ത അണിയുന്ന ആഭരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും പ്രേക്ഷകർക്ക് താൽപര്യമാണ്. ഇപ്പോഴിതാ നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ സംയുക്തവര്‍മയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
കണ്ണില്‍ കണ്മഷിയെഴുതി സിംപിള്‍ ലുക്കിലാണ് സംയുക്ത എത്തിയത്. കഴുത്തിൽ ഗുരുവായൂരപ്പന്റെ വലിയൊരു ലോക്കറ്റും കാതിൽ കൊടുങ്ങല്ലൂർ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയുമാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്. വലിയ കസവുള്ള ചുവന്ന സാരിയും വേറിട്ട ആഭരണങ്ങളും അണിഞ്ഞുള്ള സംയുക്തയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊര്‍മിള ഉണ്ണി.
ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് ഉത്തര ഉണ്ണിയുടെ വരന്‍. ഉത്തര ഉണ്ണി വിവാഹ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Image.1
Image.2
Image.3
Image.4
Image.5
Image.6