ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസ് കൊറോണയുടെ പശ്ചാത്തലത്തിൽ നിർത്തി വെക്കുകയാണ് ഉണ്ടായിരുന്നത്. ഷോയിൽ ഉണ്ടായിരുന്ന ആര്യ ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രേക്ഷകർക്കൊപ്പം. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് താനും മകളും വീട്ടിൽ അവധിദിനം ആഘോഷിക്കുകയാണെന്നും ചീത്ത വിളിക്കാൻ ഉള്ളവർ ഇൻബോക്സിൽ വന്ന് വിളിക്കാനും താരം പോസ്റ്റിലൂടെ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആര്യ പോസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഞങ്ങളുടെ ക്ഷേമം അന്വേഷിച്ച എല്ലാവരോടുമായി. ഞാനും എന്റെ മകളും നന്നായിരിക്കുന്നു. ഞങ്ങൾ വീടിനുള്ളിൽ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണയ്ക്കെതിരേയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ദിനങ്ങൾ ഒന്നിച്ചാഘോഷിക്കുകയാണ്. ഈ സമയവും കടന്നു പോകും. ഇതിനെ നമുക്ക് ഒന്നിച്ച് നേരിടാം സുരക്ഷിതരായിരിക്കൂ. വീട്ടിൽ തന്നെയിരിക്കൂ. കഷ്ടപ്പെടുന്നവർക്കായി പ്രാർഥിക്കൂ. എല്ലാ വിരോധികളോടുമായി. ദയവായി അപഹസിക്കുന്നതോ, ചീത്ത വിളിക്കുന്നതോ ആയ കമന്റുകൾ ഈ പോസ്റ്റിൽ ഇടരുത്. ഇതിൽ എന്റെ മകളുണ്ട്. എന്റെ ഇൻബോക്സിൽ കയറി നിങ്ങൾക്കെന്നെ ചീത്ത വിളിക്കാം. എല്ലാ വിമർശനങ്ങളും ഇവിടെ സ്വീകരിക്കപ്പെടും. നന്ദി…