യുവനടൻ ടൊവിനോ തോമസിന് ഷൂട്ടിനിടെ പരിക്കേറ്റു. ‘കള’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിനിടെയായിരുന്നു പരിക്കേറ്റത്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി എറണാകുളം പിറവത്ത് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. സംഘട്ടന രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ നടന് ഷൂട്ടിനിടെ ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു. എന്നാൽ അത് കാര്യമാക്കിയിരുന്നില്ല. എന്നാൽ ഇന്ന് വേദന കൂടിയതോടെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.