സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെയാണ് ഡോക്ടറുടെ ലൈംഗികാതിക്രമം. യുവതിക്ക് നേരെ ഉണ്ടായ സംഭവത്തിൽ ഡോക്ടർ ഷെരീഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ജൂലൈ രണ്ടിന് സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവതി ഡോക്ടർ പരിശോധിക്കുന്നതിനിടെ മുൻപുണ്ടായിരുന്ന യൂറിനറി ഇൻഫെക്ഷനെ കുറിച്ച് ഇയാൾ ചോദിക്കുകയും സ്വകാര്യഭാഗം പരിശോധനയ്ക്കായി കാണണം എന്ന വ്യാജേന ബലമായി രഹസ്യഭാഗങ്ങളിൽ പിടിക്കുകയുംചെയ്തു.
പിന്നീട് മറ്റു സ്വകാര്യ ഭാഗങ്ങളിൽ കൂടി പിടിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. ബലമായി പിടിച്ച ഡോക്ടറെ മാറ്റാൻ നോക്കിയിട്ടും യുവതിക്ക് കഴിഞ്ഞില്ല. ഒടുവിൽ താൻ കീഴ്പ്പെട്ടു പോകുമെന്ന് അവസ്ഥയിൽ ഡോക്ടറുടെ വയറ്റിൽ ആഞ്ഞു ചവിട്ടി വീഴ്ത്തിയ ശേഷമാണ് യുവതി പരിശോധന റൂമിൽ നിന്ന് മുറിയിൽ നിന്ന് കുതറി ആശുപത്രിയുടെ പുറത്തേക്ക് ഓടിയത്.
വസ്ത്രങ്ങൾ വലിച്ചെറിയപ്പെട്ട നിലയിൽ ആശുപത്രിക്ക് പുറത്തേക്ക് ഓടിയ യുവതിയോട് കാര്യം തിരക്കിയപ്പോൾ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. സ്വന്തം വീട്ടിൽ എത്തിയ ശേഷമാണ് വിവരം ബന്ധുക്കളെ അറിയിക്കുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് ഡോക്ടർ ഷരീഫിനെ അറസ്റ്റ് ചെയ്തിരിക്കുകയായിരുന്നു. ജൂലൈ രണ്ടിന് ആണ് ഈ സംഭവം നടന്നത്.