‘ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുക,’ ശരീരത്തിലെ മൂന്നാമത്തെ ടാറ്റൂ.! – വീഡിയോ വൈറൽ

252124269 399551278474754 621664788623642400 n

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ ഇപ്പോൾ ടാറ്റൂ അടിക്കുന്ന കാഴ്ച സ്ഥിരമായി നമ്മൾ കാണുന്നത്. ഒരു സമയം വരെ സിനിമയിലെ വില്ലന്മാരിൽ മാത്രമായിരുന്നു ടാറ്റൂ കണ്ടിരുന്നത്. ഇന്ന് ആ കാലമൊക്കെ മാറി. നായകനും നായികയായും സഹതാരങ്ങളുമെല്ലാം തങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി ടാറ്റൂ ചെയ്യാറുണ്ട്.

പല തരത്തിലുള്ള ഡിസൈനുകളാണ് ടാറ്റൂവായി ഇവര് ചെയ്യുന്നത്. വ്യത്യസ്തമായ ടാറ്റൂകൾ എന്നും സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധനേടാറുണ്ട്. ചിലർ തങ്ങളുടെയോ വേണ്ടപ്പെട്ടവരുടെയോ പേരുകളോ സ്ഥാപനത്തിന്റെ പേരോ അല്ലെങ്കിൽ വിശ്വസിക്കുന്ന ദൈവത്തിന്റെ രൂപമോ അതും അല്ലെങ്കിൽ എന്തെങ്കിലും ആശയങ്ങൾ സൂചിപ്പിക്കാനോ ഒക്കെ ഇപ്പോൾ ടാറ്റൂ ചെയ്യാറുണ്ട്.

സിനിമയിൽ അഭിനയിക്കുന്നവർ മാത്രമല്ല ഇപ്പോൾ ഇത് ചെയ്യുന്നത്. പ്രശസ്ത പിന്നണി ഗായികയായ അമൃത സുരേഷ് തന്റെ വലുത് കാലിൽ ടാറ്റൂ ചെയ്തതിന്റെ വീഡിയോ ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഒരു ഫീനിക്സ് പക്ഷിയുടെ രൂപമാണ് അമൃത ഇതിനായി തിരഞ്ഞെടുത്തത്.

271828757 340834824326628 3231856089563491949 n

അമൃതയുടെ ആദ്യത്തെ ടാറ്റൂവല്ല ഇതെന്നും ശ്രദ്ധേയമാണ്. മുമ്പ് രണ്ട് തവണ അമൃത ടാറ്റൂ ചെയ്തിട്ടുണ്ട്. കൈയുടെ രണ്ട് ഭാഗത്താണ് അമൃത ഇതിന് മുമ്പ് ടാറ്റൂ ചെയ്തിരുന്നത്. “ഒരു ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയരുക.. എന്നെ ഈ ടാറ്റൂ ഓർമ്മിപ്പിക്കുന്നു.. ഞാൻ തനിച്ചല്ല, ബലഹീനയല്ല..

എല്ലാ തിന്മകളിലും ഇരുട്ടുകളിലും നിന്ന് എന്നെ സംരക്ഷിച്ച് കൊണ്ട് ഫീനിക്സ് എന്നെ എന്റെ യാത്രയിൽ പിന്തുടരുന്നു.. ഈ മനോഹരമായ സൃഷ്ടിക്ക് നന്ദി സുജീഷ്..!! നിങ്ങളാണ് മികച്ചത്..”, അമൃത വിഡിയോടൊപ്പം കുറിച്ചു. നിരവധി ആരാധകരാണ് വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

Previous article‘ആക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് ഇനി മഹീന്ദ്രയുടെ കളക്‌ഷനിലേക്ക്,’ യുവാവിന് പുത്തൻ ബൊലേറോ നൽകി അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ്
Next articleകിടിലം ഡാൻസുമായി ശിവാനി, വീഡിയോ വൈറൽ, ഹോട്ടെന്ന് ആരാധകർ..

LEAVE A REPLY

Please enter your comment!
Please enter your name here