ചാനല്‍ ചര്‍ച്ചകളില്‍ ലൈവ് ആയി തമ്മില്‍ തല്ലുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരുണ്ട്. നിരവധി പേര്‍ വീഡിയോ പങ്കുവെയ്ക്കുന്നുമുണ്ട്..
ദിവസവും നിരവധി പ്രേക്ഷകര്‍ ഉള്ള ഒരു പരിപാടിയാണ് ന്യൂസ് ചാനലുകളിലെ പ്രൈം ടൈം ചര്‍ച്ചകള്‍. എന്നാല്‍ പലപ്പോഴും ചര്‍ച്ചകള്‍ അതിരു കടക്കാറുണ്ട്. അത് മലയാള ചാനലുകളില്‍ മാത്രമല്ല പല ചാനല്‍ ചര്‍ച്ചകളും കയ്യാങ്കളി വരെ എത്തിയിട്ടുണ്ട്. ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലെ വഴക്കുകളും കൈവിട്ട തര്‍ക്കങ്ങളും ട്രോള്‍ രൂപത്തില്‍ എത്തിയിരിക്കുകയാണ് . ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.