‘ചരിത്രത്തില്‍ ആദ്യമായി റോഡ് മുറിച്ചുകടക്കുന്ന സിഗ്നല്‍’ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ;

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് ആന്ധ്ര ഭാഗങ്ങളില്‍ കനത്ത മഴയാണ്. ആളപായവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനൊപ്പമാണ് ഒരു ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് അപ്പാടെ ഒഴുകിപ്പോകുന്ന വിഡിയോയും ഉള്ളത്.

‘ചരിത്രത്തില്‍ ആദ്യമായി റോഡ് മുറിച്ചുകടക്കുന്ന സിഗ്നല്‍’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പ്രചരിക്കുന്നത്. ഹൈദരാബാദ് റെയിന്‍ എന്ന ഹാഷ്ടാഗില്‍ ആണ് നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഒഴുകി നടക്കുന്ന സിഗ്നല്‍ വിഡിയോ ഹൈദരാബാദിലേത് അല്ല.

ചൈനയിലെ യുലിന്‍ നഗരത്തിന്റ് വിഡിയോ ആണിത്. ഇതിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. ചിന്ന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് എന്ന ചാനല്‍ 2018 മെയ് 11 ന് ഈ വിഡിയോ അവരുടെ യൂട്യൂബ് ചാനലില്‍ ആപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിഡിയോ ശ്രദ്ധിച്ചാല്‍ ചൈനീസ് ഭാഷയിലുള്ള ബോര്‍ഡുകളും കാണാം.

Previous articleഅക്രമിസംഘത്തില്‍ നിന്നും അമ്മയെയും സഹോദരിയെയും രക്ഷിക്കുന്ന അഞ്ചുവയസുകാരന്റെ ധീരമായ പോരാട്ടം; വീഡിയോ
Next articleവിട്ടു കളഞ്ഞില്ല എന്നെയും മക്കളെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു; ഇന്നത്തെ സല്യൂട്ട് ഇവർക്കാകട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here