കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാതലത്തിൽ ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയാണ്. അത് കൊണ്ട് തന്നെ വീട്ടുകാരുമായോ നാട്ടുകാരുമായോ സമ്പർക്കത്തിൽ ഏർപ്പെടാൻ സാധിക്കുകയില്ല. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെഡ്ഡിറ്റിൽ ഫ്രെൻസ്കോ മാക് എന്ന അക്കൌണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പുരപ്പുറത്തിരുന്ന കുട്ടിയോടും ഭാര്യയോടും സംസാരിക്കുന്ന യുവാവിന്റെ ചിത്രമാണ് ഇത്.
ഭർത്താവിനെ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതോടെ ഭാര്യയും കുട്ടിയും തൊട്ടടുത്ത വീട്ടിൽ താമസമാക്കി. ഇവരോട് സംസാരിക്കാൻ വേണ്ടി മട്ടുപ്പാവിൽ വന്നിരിക്കുന്ന ചിത്രമാണ് ഇത്. പലരും ഇദ്ദേഹത്തെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ ഗൾഫിൽ നിന്നെത്തുന്നവർ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെയും വിവരിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ദൃശ്യമാണ് എന്നാണ് പോസ്റ്റിൽ പറയുന്നതെങ്കിലും സ്ഥലം എവിടെയാണ് എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
This man just returned from the Gulf and is in self isolation (quarantine) in Kerala. He came to the top floor of his house to meet his family. His wife and daughter are at the neighbor's terrace to see him.
— Advaid (@Advaidism) March 23, 2020
Not all NRIs are entitled morons.
Via Reddit (FresnoMac) pic.twitter.com/vHjOlV46pc