ഗർഭിണിയാണെന്ന് അറിഞ്ഞ മൂന്നാം ദിവസം ഭർത്താവിന്റെ വേർപാട്, പ്രിയതമന്റെ പിറന്നാൾദിനത്തിൽ മകന്റെ ജനനം.! പ്രതിസന്ധികളിൽ തളരാതെ നേഹ അയ്യർ

272864050 610372003391894 7413256882589080562 n

ടൊവിനോ ചിത്രം തരംഗം, ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ അയ്യർ. മുംബൈ സ്വദേശിയായ താരം ആർജെ കൂടിയാണ്. ആരാധകര്‍ക്കിടയിൽ നേഹ ഇപ്പോൾ വിങ്ങുന്ന സ്നേഹത്തിൻ്റെ പ്രതീകമാണ്. നടിയും മോഡലുമായ നേഹയുടെ ഗർഭകാലം വാർത്തകളിൽ നിറഞ്ഞിരുന്നു. 2019 ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. അതിനും ഒരു മാസത്തിനു ശേഷം നടി തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് നേഹയും ഭർത്താവും വിവാഹിതരായത്. നല്ലപാതിയുടെ വിയോഗം വിങ്ങലാകുമ്പോഴും ഗര്‍ഭകാലം നേഹ അയ്യർ ആഘോഷമാക്കിയിരുന്നു. തൻ്റെ ജീവിതത്തിൽ സംഭവിച്ച വലിയ തിരിച്ചടിയെ കുറിച്ചും താരം ആരാധകരുമായി മുൻപ് പങ്കുവെച്ചിരുന്നു. ‘ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച്‌ എന്‍റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി’ എന്ന് നേഹ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

Neha Iyer 5

നേഹ ഗർഭിണിയാണെന്ന് അറിഞ്ഞതിന് ദിവസങ്ങൾക്കകം ഭർത്താവ് അവിനാശ് മരിക്കുകയായിരുന്നു. ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ച് നേഹ അന്നു കുറിച്ചത് പിരിയാത്ത മനസ്സുമായി ആഹ്ലാദങ്ങളിലും വേദനകളിലും 15 വർഷം ഞങ്ങൾ ഒന്നിച്ചായിരുന്നു, ഈ ശൂന്യത നിർവചിക്കാൻ ആകാത്തതാണ് എന്നായിരുന്നു. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ആഗസ്റ്റ് 30 ന് ഭര്‍ത്താവിന്‍റെ പിറന്നാള്‍ ദിനത്തില്‍ നേഹ അമ്മയായി.

ഇപ്പോഴിതാ ആ കാലഘട്ടത്തിൽ താൻ നേരിട്ട വേദനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നേഹ. കോളജിൽ ഉറ്റസുഹൃത്തുക്കളായിരുന്നവരാണ് അവിനാശും നേഹയും. എട്ടു വർഷം നീണ്ട പ്രണയകാലത്തിനിടെ ആറു വർഷങ്ങൾക്കിപ്പുറമാണ് ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതായി അറിഞ്ഞത്. ആ വാർത്തയറിഞ്ഞ് അഞ്ചു ദിവസങ്ങൾക്കു ശേഷമായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അവിനാശിൻ്റെ മരണം.

ആകെ മാനസികമായി തകർന്ന നേഹയ്ക്ക് കരുത്തായത് വയറ്റിനുള്ളിലെ ജീവൻ്റെ തുടിപ്പായിരുന്നു. തൻ്റെ മകനെ സിംഗിൾ മദറായി വളർത്തുകയാണ് നേഹ ഇപ്പോൾ. മകനെ അവന്റെ പപ്പയെപ്പോലെ വളർത്തുമെന്നാണ് നേഹ പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന് കരുത്തായത് അവിനാശിൻ്റെ മാതാപിതാക്കളാണ്. അവിനാശിന്റെ പിറന്നാൾ ദിനത്തിലാണ് അൻഷ് എന്ന മകൻ ജനിക്കുന്നത്.

Neha Iyer 6

അവൻ ചിലപ്പോഴൊക്കെ അച്ഛൻ്റെ ചിത്രം നോക്കി നിൽക്കുന്നത് കാണുമ്പോൾ നേഹയ്ക്ക് കണ്ണു നിറയും. അവിനാശ് കൂടെയുണ്ടായിരുന്നെങ്കിലെന്നും അവൻ്റെ വളർച്ച കണ്ടിരുന്നുവെങ്കിലെന്നും ആഗ്രഹിക്കും. അവൻ അവൻ്റെ പപ്പയെ പോലെ തന്നെയാണ്, അവൻ്റെ പപ്പയെ പോലെ തന്നെ അവനെ വളർത്തുമെന്നും നേഹ പറയുന്നു.

ടൊവിനോ ചിത്രമായ തരംഗത്തിലൂടെ വെള്ളിത്തിരയിലെത്തിയ നേഹ പിന്നീട് ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീലിലെ ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. മുംബൈ സ്വദേശിയായ ആർജെ കൂടിയാണ് നേഹ. ആർ.ജെ.യിൽ നിന്നാണ് നേഹ മോഡലും അഭിനേത്രിയുമായി മാറിയത്.

Neha Iyer 1
Previous articleകാമുകൻറെ അമ്മ നൽകിയ സമ്മാനം; ഖാദി സാരിയുടുത്ത് ആമിർ ഖാന്റെ മകൾ ഇറ ഖാൻ.!
Next articleഎൻെറ ബജരംഘനൊപ്പം; ഓർമകൾ നിറഞ്ഞ പഴയ വീഡിയോ പങ്കുവെച്ചു രമേശ് പിഷാരടി…

LEAVE A REPLY

Please enter your comment!
Please enter your name here