
സൈബർ ഇടങ്ങളിൽ മിന്നി തിളങ്ങി നിൽക്കുന്ന യുവ നായികയാണ് മാളവിക മേനോൻ. ഒട്ടനവധി മലയാള ചിത്രങ്ങളിൽ ശ്രെദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ യുവ നടിയാണ് മാളവിക മേനോൻ. ആൽബം സോങ്ങുകളിലൂടെയാണ് മാളവിക മേനോൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.
എൻ്റെ കണ്ണൻ എന്ന ഗുരുവായൂരപ്പ ഭക്തി ഗാന ആൽബത്തിൽ വേഷമിട്ട മാളവിക പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി. രണ്ടായിരത്തി പന്ത്രണ്ടിലാണ് മാളവിക ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത് ആ വർഷം പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

ചിത്രത്തിൽ രേവതി എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ഹീറോ എന്ന ചിത്രമാണ് മലവികയുടെ രണ്ടാമത്തെ മലയാള ചിത്രം. അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തിയ 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാള സിനിമയിൽ മുഴുനീള കഥാപാത്രം അവതരിപ്പി ക്കുന്നത്. അച്ഛനും മകളുടെയും ബദ്ധത്തിന്റെ കഥപറഞ്ഞ ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടി.
പിന്നീട് ഇവാൻ വേറെ മാതിരി എന്ന ചിത്രത്തിലൂടെ മാളവിക തമിഴ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ച മാളവിക മേനോൻ ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ് മാളവിക പങ്കുവെച്ച ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കൂ.
