മലയാളികളുടെ സ്വന്തം നീലത്താമരയാണ് ഇപ്പോഴും നടി അര്‍ച്ചന കവി. അഭിനയത്തിൽ നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന സൈബറിടത്തിൽ സജീവമാണ്. നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. വിവാഹശേഷം താരം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ്.
നാല് വര്ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതരാകുന്നത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ അർച്ചന എത്താറുണ്ട്. ഇപ്പോൾ സുഹൃത്തിനൊപ്പെ സ്റ്റൈലായ് ചുവടുവച്ച് നടി അർച്ചന കവി വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് അർച്ചനയും കൂട്ടുകാരിയും ചേർന്നുള്ള നൃത്തമാണ്.
വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീര്‍ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും. ഗ്ലാമർ വേഷത്തിലാണ് അർച്ചന വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.ജമൈക്കന്‍ റെക്കോര്‍ഡിസ്റ്റായ ഷോണ്‍ പോളിന്റെ ‘ടെമ്ബറേച്ചര്‍’ എന്ന ഗാനമാണ് അര്‍ച്ചന അവതരിപ്പിക്കുന്നത്. ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളര്‍ത്തുനായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം.
ഇതില്‍ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അര്‍ച്ചന പറയുന്നു.വൈറൽ വിഡിയോയ്ക്കു താഴെ പ്രതികരണങ്ങളുമായി പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തി.വളർത്തു നായ പ്ലൂട്ടോയുടെ പ്രകടനത്തെക്കുറിച്ചാണ് വിഡിയോയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.