
സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങിയത്. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ താരം മികച്ച അഭിനയം കാഴ്ചവെച്ചു.
തുടക്കം മുതൽ ഇതുവരെയും ആരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്. മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന തമിഴ് സിനിമയിലാണ് രണ്ടാമത് അഭിനയിച്ചത്.

ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അഭിനയിച്ചത്. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ മൂന്ന് ഭാഷകളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചു മുന്നേറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇതിനെല്ലാമപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്. സൂപ്പർ ഡാൻസിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കടന്നു ചെല്ലുന്ന മേഖലയിൽ എല്ലാം വിജയം കൊയ്യാൻ താരത്തിന് സാധിച്ചു.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കുടുക്കുകയും ധാരാളം പ്രേക്ഷകരെ നേടുകയും ചെയ്തിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഗ്ലാമറാസായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.



Shamna Kasim photos

