ഗ്ലാമറസ് ലുക്കില്‍ മീര നന്ദന്‍; വീഡിയോ

ടെലിവിഷന്‍ അവതാരികയായി കടന്നു വന്ന് പിന്നീട് അഭിനേത്രിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപ് നായകനായ ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. നല്ല അഭിനേത്രിയെന്നത് പോലെ മികച്ചൊരു ഗായിക കൂടിയാണ് മീര. സിനിമയിലും മീര പാട്ടുപാടിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം ഇടവേളയെടുത്ത് ആര്‍ജെ ആയി മാറിയിരിക്കുകയാണ് മീര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീര.

സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും മീര പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മീര. സരാ സരായുടെ കവര്‍ സോങ്ങുമായാണ് മീര എത്തിയിരിക്കുന്നത്. യുഎഇയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ഗ്ലാമറസായാണ് മീര എത്തുന്നത്. വീഡിയോ ശ്രദ്ധ നേടുകയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ലൈഫിലെ കളർഫുൾ നിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതിനിടെ ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

2008-ൽ ‘മുല്ല’ എന്ന സിനിമയിലൂടെ എത്തിയ മീര, ‘പുതിയ മുഖം’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘മല്ലുസിങ്, ‘റെഡ് വൈൻ’ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് ആണ് അവസാനം അഭിനയിച്ച സിനിമ.

Previous articleവീട്ടില്‍ നിന്ന് പിടികൂടിയ കൂറ്റന്‍ രാജവെമ്പാല കഴുത്തിൽ ചുറ്റി; ഭയപ്പെടുത്തുന്ന വിഡിയോ
Next article‘വാതിക്കല് വെള്ളരിപ്രാവ്’ നൃത്ത ചുവടുകളുമായി ജയസൂര്യയുടെ മകൾ വേദ; വീഡിയോ പങ്കുവച്ച് താരം

LEAVE A REPLY

Please enter your comment!
Please enter your name here