ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ഹിരൺമയി; ഫോട്ടോസ് കാണാം

Abhaya Hiranmayi 4

ഗോപിസുന്ദറും ഗായിക അഭയ ഹിരണ്മയിയും തമ്മിലുള്ള ലീവ്-ഇൻ റിലേഷൻഷിപ്പ് ബന്ധം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന ഗോപി സുന്ദർ 9 വർഷത്തോളമായി അഭയയുമായി ലിവിങ്ങ് റിലേഷനിലാണ്. ഈ കാര്യം ഗോപി സുന്ദർ തന്നെയാണ് ആരാധകർക്ക് ഒപ്പം പുറത്തുവിട്ടത്.

അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അഭയ ഗോപിസുന്ദറിന് ഒപ്പം ഗ്ലാമറസ് വേഷത്തിൽ എത്തിയത് സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു. അന്ന് താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും വന്നിരുന്നു. അതിന് എതിരെ അഭയ ഹിരണ്മയി പ്രതികരിക്കുകയും ചെയ്തിരുന്നു.

Abhaya Hiranmayi 3

അഭയയുടെ ആ പോസ്റ്റിന് പിന്തുണ അറിയിച്ചുകൊണ്ട് ഒരുപാട് പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് വീണ്ടും ഗ്ലാമറസ് ലുക്കിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് അഭയ. ജിതിൻ ജോർജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സൈൻ ഡിസൈൻസാണ് കോസ്റ്റിയൂം, ഷാൻ ഷാജിയാണ് അഭയയ്ക്ക് ഈ മേക്കോവറിൽ മേക്കപ്പ് ചെയ്തിട്ടുള്ളത്.

“പാർട്ടിക്ക് കുറച്ച് നേരത്തെ. ശരി, ഞാൻ ഒരു വശീകരണ സ്ത്രീയായി മാറുന്നു. സ്നേഹവും സന്തോഷവും സമാധാനവും വശീകരിക്കുന്നു..” എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോഗ്രാഫർ ജിതിൻ ചിത്രങ്ങൾ അഭയയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് ഫോട്ടോഷൂട്ട് ഇഷ്ടപ്പെട്ട് കമന്റുകൾ ഇട്ടിട്ടുള്ളത്.

Abhaya Hiranmayi 2
Abhaya Hiranmayi 1
Previous articleസഹോദരിയുടെ ജീവിതം സുരക്ഷിതമാക്കൽ സഹോദരന്റെ ബാധ്യത; വൈറൽ കുറിപ്പ്
Next articleചുവപ്പിൽ കിടിലൻ ലുക്കിൽ നടി രസ്ന പവിത്രൻ; ഫോട്ടോസ് വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here