ഗോൾഡൻ ഡ്രസ്സ് ധരിച്ച് കിടിലം ലുക്കിൽ തിളങ്ങി എസ്തർ; ഫോട്ടോസ്

272163327 474689454291478 6091288104487662004 n

കുട്ടി താരമായി ജനമനസ്സുകളിൽ ഇടംപിടിച്ചയാളാണ് എസ്തർ അനിൽ. ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തറിനെ അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല. എസ്തർ അത് വളരെ ഭംഗിയായി അവതരിപ്പിച്ചു. അതിന് മുമ്പും ശേഷം എസ്തർ പല സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് ദൃശ്യത്തിലെ അനുമോളെ തന്നെയാണ്.

ഒടുവിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ച് കൈയടികൾ നേടിയ എസ്തർ ഇനി വൈകാതെ തന്നെ നായികയായി സിനിമയിൽ തിളങ്ങുമെന്ന പ്രതീക്ഷയും ആരാധകരിലുണ്ട്. മിക്കപ്പോഴും എസ്തറിന്റെ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയാവാറുണ്ട്. ചിലർ വസ്ത്രധാരണത്തിനെ കുറിച്ച് മോശം കമന്റുകൾ ഇട്ടപ്പോഴും

Esther Anil 5 1

ഒരു ടെലിവിഷൻ ഷോയിൽ അതിനെ കുറിച്ച് മോശമായി പരാമർശിച്ചപ്പോഴും എസ്തർ അതിനെതിരെ പ്രതികരിച്ചിരുന്നു. എസ്തറിന് പിന്തുണ നൽകികൊണ്ട് പല താരങ്ങൾ മുന്നോട്ട് വരികയും ചെയ്തു. ഇപ്പോഴിതാ എസ്തറിന്റെ ഏറെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഗോൾഡൻ ഷെഡിൽ ഡ്രസ്സ് ധരിച്ച് കിടിലം ലുക്കിലാണ് എസ്തർ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കുൻസി സിബിയുടെ ലെയിറയുടെ ഔട്ട് ഫിറ്റ് ധരിച്ച് പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റിസ് വാനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

Esther Anil 6 1
Esther Anil 3
Esther Anil 1

Esther Anil Photos

Esther Anil 2
Esther Anil 4
Previous articleഗ്ലാമർ ലുക്കിൽ മാളവിക മേനോൻ; ഫോട്ടോസ് കാണാം…
Next articleഅനൂപിന്റെ വിവാഹത്തിനു പങ്കെടുക്കാൻ ബിഗ്‌ബോസ് താരങ്ങൾ എത്തിയപ്പോൾ; – വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here