ശ്രീനിഷിനെ വിവാഹം ചെയ്തതോടു കൂടി നാടൻ പെണ്ണിന്റെ ലുക്കിൽ പേർളി മാണിയെ പലതവണ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. വിവാഹം കഴിഞ്ഞ നാളുകളിൽ ശ്രീനിഷിന്റെ വീടിന്റെ പറമ്പിന് ചുറ്റുമുള്ള പുല്ലുചെത്തിയും കുട്ടികളുമായി കളിച്ചുമൊക്കെ പേർളി തനി നാട്ടിൻപുറത്ത്കാരിയായി മാറിയിരുന്നു. ബോളിവുഡ് വരെ എത്തിയെങ്കിലും പേളിയിലെ നാടൻ തനിമ ചോർന്നു പോയിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പേർളി പോസ്റ്റ് ചെയ്ത വീഡിയോ.
അനുരാഗ് ബസു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലാണ് പേർളിയുടെ ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ തുടങ്ങിയവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ പേർളിയും ശ്രീനിഷും ജീവിതത്തിൽ ഒന്നിച്ചത് 2019 മെയ് മാസത്തിലാണ്. മാത്രമല്ല ഇരുവവരും പേർളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേർളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
പശുക്കൾക്ക് പുല്ല് കൊടുക്കുന്ന പേർളിയാണ് ഈ വീഡിയോയിൽ ഉള്ളത്. പേർളിയുടെ അനുജത്തി റേച്ചലിനാണ് വിഡിയോഗ്രാഫറുടെ ക്രെഡിറ്റ് കിട്ടിയിരിക്കുന്നത്.