നടി താരകല്യാണിന്റെ മകളും ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ് താരം. വിവാഹത്തെപ്പറ്റി നേരത്തെ താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സൗഭാഗ്യയുടെ എൻഗേജ്മെന്റ് കഴിഞ്ഞത്. താരം തന്റെ ഇൻസ്റ്റയിലൂടെ എൻഗേജ്മെന്റ് കഴിഞ്ഞതായി പങ്കുവെച്ചിരുന്നു.
ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് താരം പോസ്റ്റ് ചെയുന്നത്. സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ സോമശേഖറാണ് വരൻ. സൗഭാഗ്യയോടൊപ്പം ടിക്ടോക്ക് വിഡിയോകളില്‍ അർജുനും എത്താറുണ്ട്. നർത്തകനാണ് അർജുൻ. രണ്ടുവർഷമായി ഇരുവരും തമ്മില്ലുള്ള പ്രണയം ആരംഭിച്ചിട്ട്. വിവാഹം ഉടൻ ഉണ്ടാകുമെന്നും, സന്തോഷത്തിന്റെ ഏറ്റവും വലിയ നിർവ്വചനങ്ങൾ അർജുൻ സോമശേഖരനും, താര കല്യാണും ആണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, വിവാഹ ക്ഷണക്കത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ഫെബ്രുവരി 19, 20 തീയതികളിലായി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമാണ് ചടങ്ങുകൾ.