ഗഫൂര്‍ കാ ദോസ്തിൻ്റെ കിടിലൻ മേക്കോവർ; സൈബറിടത്തിൽ തരംഗമായി മാമൂക്കോയ!

സോഷ്യൽ മീഡിയയിൽ കിടിലൻ മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്നത് ചില താരങ്ങളുടെ ഹോബിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ മാസം നടി മോളി കണ്ണമ്മാലിയുടെ കിടിലോൽക്കിടിലൻ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടിമുടിയാകെ മാറിയ ലുക്കിലെത്തിയ മോളി കണ്ണമ്മാലിയെ തിരിച്ചറിയാൻ രണ്ടാമതൊന്ന് തന്നെ നോക്കേണ്ടി വന്നിരുന്നു. അത്തരത്തിൽ പുത്തൻ മേക്കോവർ ലുക്കിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ ഗഫൂർ കാ ദോസ്ത്.

106125870 2790162251213374 5389272507651680562 o

കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയുമൊക്കെ ധരിച്ചാണ് നടൻ മാമൂക്കോയയുടെ പുതിയ അവതാരം. കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കുന്ന ക്ലാസ്സ് ഫോട്ടോ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. റെയിൻബോ മീഡിയ നടത്തിയ ഫോട്ടോഷൂട്ട് സീരിസിലെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിൻ്റെ കിടിലൻ സ്റ്റൈൽ മേക്കോവർ ലുക്കിന് സോഷ്യൽ മീഡിയയിൽ കൈയ്യടികളേറുകയാണ്.

Photoshoot Video

Previous articleഇവൻ ആദവ്; പാറുകുട്ടിയുടെ കുഞ്ഞനുജന്റെ നൂലുകെട്ട് വിശേഷങ്ങൾ!
Next article‘തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍, ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ; അധ്യാപകന്റെ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here