നൃത്തം ചെയ്യുന്ന സൈനികരുടേതാണ് ഈ വിഡിയോ. ഒരു തടാകത്തിന്റെ കരയില്‍ നിന്നും അതിഗംഭീരമായാണ് രണ്ട് സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. സമീപത്തിരിക്കുന്ന മറ്റ് സൈനികര്‍ ഇവരെ നിറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.
രസകവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു വിഡിയോയാണ്.
കേന്ദ്രമന്ത്രി കരിണ്‍ റിജ്ജു ഈ നൃത്ത വിഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഇന്ത്യന്‍ സൈനികരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം ഈ ഡാന്‍സ് വിഡിയോ കണ്ടുകഴിഞ്ഞു. ലഡാക്കില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍.
It feels great whenever soldiers enjoy! Brave Indian Army Gorkha Jawans and colleagues with full music at Pangong Tso in Ladakh. pic.twitter.com/d56Qjl3RhN
— Kiren Rijiju (@KirenRijiju) March 25, 2021