കൺമണിക്ക് മുടി വളരാൻ കാച്ചിയ ഔഷധ എണ്ണ; കൂട്ട് പങ്കുവെച്ച് മുക്ത : വീഡിയോ

തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത മകൾ കൺമണിക്കായി എണ്ണ കാച്ചുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. മകൾക്കായി ഇങ്ങനെ തൊടിയിൽ നിന്നും കിട്ടുന്നതൊക്കെ ഉപയോഗിച്ച് എണ്ണ കാച്ചുന്നതിൽ അമ്മയെന്ന നിലയിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നാണ് മുക്ത പറയുന്നത്.

‘ആനിമേഷൻ ചിത്രത്തിലെ നായികയെ പോലെ മുടി വളരാൻ അമ്മ എനിക്കായി എണ്ണ ചുട്ട് തരുവാ’ എന്ന് മുക്തയുടെ കൺമണി കുസൃതിയോടെ വീഡിയോയിൽ പറയുന്നു. ആരാധകർക്കായി എണ്ണയിൽ ചേർത്ത സാധനങ്ങളും ഉണ്ടാക്കുന്ന വിധങ്ങളും മുക്ത പങ്കുവയ്ക്കുന്നുണ്ട്.

കറ്റാർവാഴ, നെല്ലിക്ക, ചുവന്നുള്ളി, കീഴാർ നെല്ലി, ബ്രമ്മി, മുയൽച്ചെവി, മുക്കുറ്റി, കൃഷ്ണ തുളസി, ചെമ്പരത്തി പൂവ്, ചെത്തി പൂവ്, കറി വേപ്പില, മൈലാഞ്ചി, ശിവയ്ക പൊടി, കർപ്പൂരം 4 എണ്ണം, എന്നിവ ചേർത്ത് വറ്റുന്നതിന് മുൻപ് എണ്ണ ഒഴിച്ച് തിളപ്പിക്കണം എന്നാണ് മുക്ത വീഡിയോക്കൊപ്പം കമന്റിൽ കുറിച്ചിരിക്കുന്നത്.

View this post on Instagram

എന്റെ ഇഷ്ടങ്ങൾ 👩💆‍♀️

A post shared by muktha (@actressmuktha) on

Previous articleഹാസ്യം, കരുണം, വീരം അറിയാവുന്ന ഭാവങ്ങൾ എല്ലാം ഇട്ടിട്ടുണ്ട്; വൈറലായി കുഞ്ഞു ഭാവങ്ങള്‍
Next articleരണ്ട് കമ്പുകള്‍ ഉപയോഗിച്ച് ‘സംഗീതമേ അമര സല്ലാപമേ’ എന്ന ഗാനം കൊട്ടി കൊച്ചുമീടുക്കന്‍; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here