മദ്യപിച്ചപ്പോള്‍ 42കാരന്‍ ഒരു സംശയം പൊലീസിന്റെ അടിയന്തര സഹായത്തിനുള്ള നമ്പറിലേക്ക് വിളിച്ചാല്‍ അവര്‍ സഹായത്തിന് എത്തുമോ എന്ന്. സംശയവും കൌതുകവും വച്ച് താമസിപ്പിക്കാതെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ തന്നെ അയാള്‍ തീരുമാനിച്ചു. ഫോണെടുത്ത് 112ല്‍ വിളിച്ചു.
സഹായം ആവശ്യപ്പെട്ടു മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് പാഞ്ഞെത്തി. കാര്യം തിരിക്കിയപ്പോഴാണ് ഒന്ന് ടെസ്റ്റ് ചെയ്തതാണെന്ന് മദ്യലഹരിയില്‍ ഇയാള്‍ മറുപടി നല്‍കിയത്. ഹരിയാനയിലെ പഞ്ച്കുളയില്‍ നിന്നാണ് ഈ വാര്‍ത്ത.
നരേഷ് കുമാര്‍ എന്ന 42കാരനാണ് പൊലീസിനെ പരിശോധിച്ചത്. മദ്യപിച്ചപ്പോള്‍ തോന്നിയ സംശയമാണെന്നും ഈ രാതി വിളിച്ചാല്‍ പൊലീസ് എത്തുമോ എന്ന് അറിയാനുള്ള കതുകം കൊണ്ട് വിളിച്ചതാണെന്നും സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരോട് ഇയാള്‍ പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഈ വിഡിയോ പങ്കിട്ടു. സേവനങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യരുതെന്ന് താക്കിത് ചെയ്താണ് പലരും വിഡിയോ പങ്കിടുന്നത്.
पीने के बाद जनता को पुलिस की याद आती है। 2 दिन से पुलिस की गाड़ी नही दिखी तो 112 पे फ़ोन मिला लिया 😀😀. घटना पंचकूला की है ।
— Pankaj Nain IPS (@ipspankajnain) February 9, 2022
( PS – Police resources are already scarce , don't misuse them 🙏) @police_haryana @112Haryana pic.twitter.com/5aQFLhs3Aq