ക്വീൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന കലാകാരനാണ് സൂരജ്. ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയനായ നടന്‍ സൂരജ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ക്വീന്‍. ആദ്യചിത്രമായ ക്വീനിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ സൂരജിന് കഴിഞ്ഞിരുന്നു.
ദുബായിലെ ജോലി ഉപേക്ഷിച്ചാണ് സൂരജ് കുമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ നാട്ടിലേക്ക് എത്തിയത്. ഇപ്പോഴിതാ വാർത്തയാകുന്നത് താരത്തിന്റെ വിവാഹമാണ്. അഞ്ജലി നന്ദകുമാറിനെയാണ് സൂരജ് കുമാര്‍ വിവാഹം ചെയ്തത്. കൊച്ചി തൃപ്പൂണിത്തുറയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ സിനിമാ സീരിയല്‍ താരങ്ങളും പങ്കെടുത്തു.
ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഓര്‍മ്മ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ടു സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സൂരജ് ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
.
.
.