പുതുവർഷം പലവിധത്തിലാണ് സിനിമാതാരങ്ങൾ ആഘോഷമാക്കിയത്. പലരും ഏറെക്കാലത്തിന് ശേഷം സിനിമാ സെറ്റിലേക്ക് മടങ്ങിയെത്തിയ സന്തോഷമാണ് പുതുവർഷ ദിനത്തിൽ പങ്കുവെച്ചത്. എന്നാൽ നടി പ്രയാഗ മാർട്ടിന്റെ പുതുവർഷ ആഘോഷം അല്പം വ്യത്യസ്തമായിരുന്നു.
2021 ലേക്ക് നടി ഡൈവ് ചെയ്യുകയായിരുന്നു. ഡൈവിങ്ങിനെ കുറിച്ചുള്ള അനുഭവങ്ങളാണ് ചിത്രങ്ങൾക്കൊപ്പം പ്രയാഗ പങ്കുവെച്ചത്. ഡൈവിങ് ഞാൻ വിചാരിച്ചതിലും വളരെ വ്യത്യസ്തമായിരുന്നു. മറ്റൊരു ലോകത്ത് ഒരു പുതിയ സമാധാനത്തിന്റെ കാതൽ അനുഭവിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി.
ക്വാറി ഡൈവിംഗിന് പോകാൻ ഒരു പ്രൊഫഷണൽ ഡൈവിംഗ് വിദഗ്ദ്ധനായ സുഹൃത്തിനോട് യെസ് പറഞ്ഞതിന്റെ ആദ്യപടിയായാണ് ഇതെല്ലം സംഭവിച്ചത്. നിങ്ങൾ അത്ഭുതകരമാണ്, സഹോദരാ!- പ്രയാഗ പറയുന്നു. തന്നെ പിന്നിലേക്ക് വലിച്ച ഒരു ഭയത്തെ 2020ൽ ഉപേക്ഷിച്ച സന്തോഷമാണ് നടി പങ്കുവയ്ക്കുന്നത്.