ഗിന്നസ് പക്രുവിന്റെ ഫേസ്ബുക് പോസ്റ്റ്; കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ലോകത്തെ തന്നെ കരയിപ്പിച്ച ഒരു കുട്ടിയായിരുന്നു ക്വാഡൻ ബെയിൽസ്. പൊക്കകുറവിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ പരിഹസിക്കുന്നു എന്നു പറഞ്ഞ അമ്മയോട് കരയുന്ന വീഡിയോ വൈറലായിരുന്നു. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ആശ്വാസവാക്കുകളുമായി രംഗത്തു വന്നിരുന്നു.
നിന്നെ പോലെ ഈ ചേട്ടനും ഒരുപാട് കരഞ്ഞിട്ടുണ്ട് അനിയാ എന്ന പക്രുവിന്റെ വാക്കുകള്‍ ക്വാഡനും കേട്ടു. തന്റെ നന്ദി ക്വാഡന്‍ പക്രുവിനെ അറിയിച്ചു, ഒപ്പം തന്റെ ഒരു ആഗ്രഹവും ക്വാഡന്‍ തുറന്നു പറഞ്ഞു, പക്രുവിനെ പോലെ തനിക്കുമൊരു നടനാകണം. ആ ആഗ്രഹമാണ് ഇപ്പോൾ സാധ്യമാക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് പക്രു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് പക്രു എന്റെ വിവരം പങ്കുവെച്ചിരിക്കുന്നത്.
ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ‘ക്വാഡന് മലയാള സിനിമയിൽ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുന്നു. ‘സ്വാഗതം.’പക്രു കുറിച്ചു.