ക്ലൂ ക്ലൂസ് പൊടി, സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഈ കുഞ്ഞ് മിടുക്കന്റെ വീഡിയോ

ഇന്നത്തെ സമൂഹത്തിൽ നിരവധി പേരാണ് വ്ലോഗ്ഗിങ് വീഡിയോ രംഗത്തേക്ക് എത്തുന്നത്. അതിൽ കൊച്ച് കുട്ടികൾ ഉൾപ്പടെ എത്തുന്നു എന്നതാണ് പ്രാധാന കാര്യം. അവർ അവരുടേതായ രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നു. ഹലോ ഗയ്‌സ് എന്ന സംബോധനയോടെ പറഞ്ഞ് തുടങ്ങുന്ന വീഡിയോ പിന്നീട് പലതും ചിരിയിൽ അവസാനിപ്പിക്കുന്നു.

എല്ലാവരും ഒരുപാട് ഈ മേഖലയിലേക്ക് എത്തുന്നുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഒരു കൊച്ചു മിടുക്കന്റെ വീഡിയോ ആണ്. വീട്ടിലെ ഒരു ഗ്ലുക്കോസ് കുപ്പിയുമയാണ് പയ്യന്റെ വരവ്. ഗ്ളൂക്കോസിന് ക്ലൂ കളൂക്കോസ് എന്ന് പറയുന്നത് ഏറെ ചിരിപടർത്തിയ ഒന്നായിരുന്നു.

ഞാൻ പോയി എടുത്തോണ്ട് വരാം എന്ന് പറഞ്ഞു പോകുകയും കുപ്പിയുമായി വന്നിട്ട് ഇതിൽ 80 മധുരം ഉണ്ട്. കുപ്പിയിലാക്കി വച്ച ക്ലു ക്ലൂസ് പൊടി കവറിലാണ് കിട്ടുന്നതെന്നും ക്ലു ക്ലൂസ് പൊടിയുടെ നിറവും എല്ലാരും കണ്ടല്ലോ എന്ന് പറയുന്നതിനിടയിൽ കുട്ടിയുടെ അമ്മ മുറിയിലേക്ക് കടന്ന് വന്ന് ഫോണെടുത്ത് പോകുകയാണ്.

നല്ല ഉഷിരോടെ ആത്മവിശ്വാസത്തോടെയാണ് കുട്ടി സംസാരിക്കുന്നത്. വീഡിയോ നടൻ ജയസൂര്യ ഷെയർ ചെയ്‌തതോടെ വീഡിയോ വൈറൽ ആകുകയും കൂടുതൽ പേർ കമ്മെന്റുകളുമായി എത്തുകയും ചെയ്തു. വീഡിയോ കാണാം.

Previous articleമിയയും കുഞ്ഞും വീട്ടിലേക്ക് എത്തിയപ്പോഴുള്ള സന്തോഷനിമിഷം പങ്കുവെച്ചു താരത്തിന്റെ സഹോദരി ജിനി; വീഡിയോ കാണാം
Next articleഈ പോലീസുകാരിയാണ് ഇന്നത്തെ താരം; തളർന്നുവീണ യുവാവിനെ തോളിലേറ്റി പൊലീസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here