ലച്ചു എന്ന ഒറ്റപ്പേര് മാത്രം മതി ജൂഹി റുസ്തഗി എന്ന സുന്ദരിക്കുട്ടി പ്രേക്ഷകരുടെ മനസ്സിലേക്കോടിയെത്താൻ. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലെ പ്രകടനം ജൂഹിയെ അത്രത്തോളം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. നടി ജൂഹി റുസ്തഗി പോയതോട് കൂടി ഉപ്പും മുളകും പ്രേക്ഷകര്‍ നിരാശയിലായിരുന്നു. ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ലെച്ചുവായി അഭിനയിച്ചിരുന്ന ജൂഹി പരമ്പരയില്‍ നിന്നും പിന്മാറുന്നത്.
അപ്പോഴും ലെച്ചുവിന്റെ തിരിച്ച് വരവിന് വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരിക്കുന്നത്. ജൂഹി ഡോക്ടർ റോവിനുമായി പ്രണയത്തിലായത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജൂഹിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്ന് റോവിന്‍ പറഞ്ഞിരുന്നു. നറുമുഖി എന്ന കവര്‍ഷൂട്ടിന് വേണ്ടി പോയപ്പോഴാണ് റോവിനെ ആദ്യമായി കണ്ടതെന്നായിരുന്നു ജൂഹി പറഞ്ഞത്. ഓണ്‍ലൈന്‍ വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ക്ക് ഒരുമിച്ച് വന്നു. ഷൂട്ട് കഴിഞ്ഞ് പിരിയാന്‍ നേരമായിരുന്നു പ്രണയമാണെന്ന് മനസ്സിലാക്കിയത്.
റോവിന്‍റെ രക്ഷിതാക്കള്‍ സൗത്താഫ്രിക്കയിലായിരുന്നു. ജോഹന്നാസ്ബര്‍ഗിലാണ് ജനിച്ചത്. ഈസ്‌റ്റേണ്‍ യൂറോപ്പിലാണ് എംബിബിഎസ് ചെയ്തത്. അഭിനയത്തില്‍ താല്‍പര്യമുണ്ട് റോവിനും. സീരിയലിൽ നിന്ന് മാറിയങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോസെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ വൈറൽ ആകുന്നതും താരത്തിന്റെ ഫോട്ടോസാണ്. ക്രിസ്തുമസ് പ്രമാണിച്ചുള്ള ഫോട്ടോസാണ് വൈറൽ.വിഷ്ണു വൈറ്റ് റാമ്പ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
ക്രിസ്മസ് തീമിൽ ചുവപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെയാണ് ജൂഹി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് പിന്നാലെ ഉപ്പും മുളകും താരത്തിന്‌റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി ആരാധകരും എത്തിയിരുന്നു. ഉപ്പും മുളകിൽ നിന്ന് മാറിയ ശേഷം ലച്ചു ആളാകെ മാറി പോയല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഫോട്ടോസ് വൈറൽ ആയിരിക്കുന്നു. ജൂഹി കൂടുതൽ സുന്ദരി ആയെന്നും പറയുന്നവർ ഉണ്ട്.