വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അല്ല ചെയ്തിരുന്നിട്ട് കൂടിയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് അമേയ മാത്യു.
വ്യത്യസ്തവും ഗ്ലാമറസുമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കാൻ അമേയയ്ക്ക് പക്ഷേ സാധിച്ചിട്ടുണ്ടെന്നതാണ് സത്യം. ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിച്ച ശേഷമാണ് അമേയയെ മലയാളികൾ ആദ്യമായി തിരിച്ചറിയുന്നത്.
ആ വീഡിയോ ക്ലിക്ക് ആയത്തോടെ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ കൂടുകയും ചെയ്തു. അതിന് പിന്നാലെ അമേയ ചെയ്ത ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വീണ്ടും ഹിറ്റായി. ആട് 2, ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്.
ഫോട്ടോഷൂട്ടുകൾ കൊണ്ട് ഞെട്ടിച്ചിട്ടുള്ള അമേയ ഇപ്പോഴിതാ തന്റെ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്. ലേഡി സാന്ത ക്ലോസ് വേഷത്തിലാണ് ഈ തവണ അമേയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഹരി കൃഷ്ണൻ എസ് പിള്ളയാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
പതിവ് പോലെ തന്നെ ഒരു കിടിലം ക്യാപ്ഷൻ അമേയ എഴുതിയിട്ടുണ്ട്. ” അങ്ങനെ വീണ്ടും ഒരു ക്രിസ്തുമസ് വീക്ക് കൂടി വന്നെത്തിയിരിക്കുന്നു. കഴിഞ്ഞു പോയ കാലത്തെ നല്ല ഓർമ്മകളെ സ്മരിച്ചുകൊണ്ട്,
നല്ല നാളെക്കായി പ്രത്യാശിച്ചുകൊണ്ട്.. ഏവരുടെയും ഹൃദയത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ എന്ന പ്രാർഥനയോടെ.. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ..”, അമേയ കുറിച്ചു.