ഇപ്പോൾ സോഷ്യൽ ലോകത്തു ശ്രദ്ധനേടുന്നത് ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങളാണ്. എറണാകുളം സ്വദേശികളായ അഭിലാഷ്–അമ്മു എന്നിവരാണ് ഈ തീപ്പൊരി ക്രിക്കറ്റർമാർ. ക്രിക്കറ്റ് കളിക്കാരായി വധുവും വരനും ആവേശത്തോടെ പോരാടുന്ന ‘സേവ് ദ് ഡേറ്റ്’ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ ചിത്രങ്ങൾ വേണം. എന്നാൽ ഗ്ലാമറസ് ആകരുത്. ഇതിനൊപ്പം അഭിലാഷിന്റെ ക്രിക്കറ്റ് പ്രണയവും കൂടി ചേർന്നപ്പോഴാണ് ഇങ്ങനെ ഒരു ആശയം തോന്നിയത്. കാര്യം പറഞ്ഞപ്പോൾ അമ്മുവിന് പൂർണസമ്മതം. ഫൊട്ടോഗ്രഫി ടീമിനോട് അഭിലാഷ് തന്റെ മനസ്സിലെ ആശയം വ്യക്തമാക്കി. വ്യത്യസ്തമായ ഈ ആശയം അവർക്കും ഇഷ്ടമായി. ആദ്യം ചെറിയ താൽപര്യക്കുറവ് പ്രകടിപ്പിച്ച വീട്ടുകാർക്ക് ചിത്രങ്ങൾ കണ്ടപ്പോൾ സന്തോഷമായി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിനു മികച്ച അഭിനന്ദനങ്ങള്‍ തേടിയെത്തി. പന്തളം–കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐമാജിക്സിനു വേണ്ടി ജയൻ ആണ് ചിത്രങ്ങൾ പകർത്തിയത്.
Wedding ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിൽ സേവ് ദി ഡേറ്റ്; വൈറൽ ചിത്രങ്ങൾ