ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലേയ്ക്ക് വരുന്നത്. ചലച്ചിത്ര നടനായിരുന്ന അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിന്റെ യഥാർത്ഥ പേര് അനാറ്റെ അഗസ്റ്റിൻ എന്നാണ്. 2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ കഥാപാത്രമവതരിപ്പിച്ച ആനിനെ തേടി അക്കൊല്ലത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു.
ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്. രണ്ട് വർഷത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. പിതാവിന്റെ മ രണ ശേ ഷം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന ആന്‍ 2015 ല്‍ നീനയിലൂടെ തിരിച്ചെത്തി.
നീണ്ട ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ വീണ്ടും അഭിനേതാവായി മടങ്ങിയെതുന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഇത്തവണ നിര്‍മ്മാതാവിന്റെ റോളില്‍ കൂടിയാണ് ആന്‍ അഗസ്റ്റിന്‍ എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ആന്‍, ലാല്‍ ജോസ് ചിത്രം നീന, ബിജോയ് നമ്പ്യാരുടെ ആന്തോളജി സോളോ എന്നിവയിലൂടെ കേന്ദ്രകഥാപാത്രമായി തിരിച്ചു വരവ് നടത്തിയിരുന്നു.
അതിന് ശേഷം പരസ്യചിത്രങ്ങളുടെ നിര്‍മ്മാണവും കോര്‍പറേറ്റ് ഫിലിംസുകളുമായി മിരാമര്‍ ഫിലിംസ് എന്ന ബാനറിലൂടെ സജീവമായിരുന്നു. ദേശീയ തലത്തില്‍ പരസ്യചിത്രങ്ങളിലൂടെ സജീവമായിരുന്നു ഈ കമ്പനി. മീരാമാര്‍ ഫിലിംസ് എന്ന ബാനറിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സിനിമകളുമെത്തുന്നത്.
കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിൽ പ്രതിസന്ധികൾ വന്നപ്പോൾ താൻ തന്റെ റൂമിൽ ഒതുങ്ങി പോയെന്നും പിന്നീട് അതിജീവിച്ചെന്നും താരം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇപ്പോൾ. പുതിയ ഫോട്ടോസും എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ നടി പങ്ക് വെച്ച പുതിയ ഫോട്ടോ ഷൂ ട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വൈറ്റ് & പിങ്ക് കോമ്പിനേഷനിൽ ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അതുപോലെ തന്നെ താരം പങ്കുവെച്ച ചിത്രങ്ങളും ഏറെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.