മലയാളികളുടെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് നസ്രിയ നസീം. ഇന്‍സ്റ്റാഗ്രാമില്‍ നസ്രിയ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഫഹദിനൊപ്പം ഒഴിവുകാലം ചിലവിടുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരാധകർക്കായി പങ്കുവച്ചത്. ഫ്ലോറൽ ഡിസൈനിൽ ഷോർട്ട് സ്കർട്ടും ടോപ്പുമാണ് നസ്രിയ അണിഞ്ഞിരുന്നത്. മെലിഞ്ഞു കൂടുതൽ സുന്ദരിയായി വമ്പൻ മേക്കോവറിലാണ് നസ്രിയ ചിത്രങ്ങളിൽ തിളങ്ങുന്നത്.
ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ, നാല് വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവില്‍ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്. ഫെബ്രുവരി 14 നാണ് ട്രാന്‍സ് തിയേറ്ററുകളില്‍ എത്തുന്നത്.