ബിഗ് ബോസിന്റെ ഈ സീസണിൽ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യപ്പെട്ട താരമാണ് അലസാൻഡ്ര. സിനിമ മോഹവുമായിട്ടാണ് ഒരു എയർ ഹോസ്റ്റസ് കൂടിയായ സാൻഡ്ര ബിഗ് ബോസ് വീട്ടിൽ എത്തുന്നത്. വീടിനുളിൽ എത്തി കുറച്ചു ദിവസങ്ങൾക്കുളിൽ തന്നെ സുജോയുമായി സാൻഡ്ര പ്രണയത്തിൽ ആണെന്ന ധാരണയിൽ പ്രേക്ഷകർ എത്തി.
ഇരുവരും തമ്മിലുണ്ടായിരുന്ന അടുത്ത ഇടപഴലുകൾ ആണ് അത്തരത്തിൽ എത്തിച്ചത്. എന്നാൽ കണ്ണിനസുഖം മൂലം പുറത്തുപോയി തിരിച്ചെത്തിയ ഇരു ജോഡികളും തമ്മിൽ പിന്നീട് പലപ്പോഴായി കൊമ്പ് കോർക്കുന്ന അവസ്ഥ വരെ നടന്നതും പ്രേക്ഷകർ കണ്ടു. നഷ്ടപ്രണയത്തെകുറിച്ചു പലപ്പോഴും സംസാരിച്ച സാൻഡ്ര ഇപ്പോൾ വീണ്ടും സുജോയെ കുറിച്ച് സംസാരിക്കുകയാണ്.
സുജോയെ പറ്റിയുള്ള ബന്ധത്തെ കുറിച്ച് പലപ്പോഴും സാൻഡ്ര തുറന്നു സംസാരിച്ചിട്ടുണ്ട്. “ഒരിക്കലും അതൊരു ലവ് സ്ട്രാറ്റജി ആയിരുന്നില്ല. നിങ്ങള്‍ കണ്ടതൊക്കെ റിയല്‍ തന്നെ ആയിരുന്നു. സുജോയും ഇക്കാര്യത്തില്‍ ഫേക്ക് ആയിരുന്നില്ല എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം . കാരണം ഒരാളുടെ ബോഡി ലാംഗ്വേജില്‍നിന്നും നമുക്ക് ചില വൈബ് കിട്ടില്ലേ? എനിക്ക് സുജോയില്‍ നിന്നും കിട്ടിയതൊക്കെ റിയല്‍ ലവിന്റെ വൈബ് ആയിരുന്നതായും സാൻഡ്ര തുറന്ന് പറഞ്ഞിട്ടുണ്ട്.
മിർച്ചി മലയാളം എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സാൻഡ്ര വീണ്ടും സുജോയെക്കുറിച്ചു പറയുന്നത്. പൈലറ്റുമാരോട് തോന്നാത്ത പ്രണയം സുജോയോട് എങ്ങിനെ ഉണ്ടായി എന്ന് അവതാരകയുടെ ചോദ്യത്തിന് സാൻഡ്ര നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഏഴ് വർഷം ഒരു ക്യാപ്റ്റനോടൊപ്പം ഫ്ലൈ ചെയ്താൽ ചിലപ്പോൾ ആ ക്യാപ്റ്റനോട് പ്രണയം തോന്നാം. എന്നാൽ അത് ഒരിക്കലും നടക്കില്ല. ദിവസവും ക്യാപ്റ്റൻ മാറുമല്ലോ. വേണമെങ്കിൽ ആകാം. പക്ഷെ ഞാൻ വീണ്ടും ശശിയാകാൻ താത്‌പര്യം ഇല്ല.
സുജോയുടെ 60 ദിവസം ഉണ്ടായിരുന്നില്ലേ. ആദ്യത്തെ കുറെ ദിവസം അവൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. ഡോക്ടറോട് ആയിരുന്നു അവന്റെ ആദ്യ സംസാരം. അത് കൂടാതെ പിന്നെ സംസാരിച്ചിരുന്നത് എന്നോട് ആയിരുന്നു. അങ്ങനെ സംസാരിച്ച് സംസാരിച്ചു സുഹൃത്തുക്കളായി. അവിടെ സംസാരം അല്ലാതെ വേറെ പണി ഇല്ലല്ലോ, അങ്ങനെ സംസാരിച്ച് അത് സംഭവിക്കുകയായിരുന്നുവെന്നും താരം പറയുന്നു. മാത്രമല്ല താൻ ഇപ്പോൾ പഴയ സാൻഡ്ര അല്ലെന്നും ഇപ്പോൾ പുതിയ ആളാണെന്നും താരം വ്യക്തമാക്കി.