രോഗങ്ങളിൽ നിന്നും ജനങ്ങളെ കരപിടിച്ച് കയറ്റുന്നവരോട് തന്നെ വേണോ സ്വാർത്ഥരുടെ ഇത്തരം പെരുമാറ്റങ്ങൾ. മനുഷ്യൻ എത്രകിട്ടിയാലും പഠിക്കില്ല എന്നതിന് ഉദാഹരണമാണ് ഈ വാർത്ത. കോട്ടയത്തെ കൊവിഡ് 19 ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത മെയില്‍ നഴ്‌സുമാരെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതായി പരാതി. ബന്ധുക്കളും അയല്‍വാസികളും ഒറ്റപ്പെടുത്തുന്നതിനാല്‍ വീട് ഒഴിഞ്ഞു നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെതിനെ തുടർന്നാണ് നഴ്സുമാർക്ക് താമസ സ്ഥലം നഷ്ടമായത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനെ സമീപിച്ചപ്പോള്‍ മോശം പെരുമാറ്റം ഉണ്ടായെന്നും ഇവര്‍ ആരോപിച്ചു. സംഭവം വാര്‍ത്തയായതോടെ ആശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ ഇവർക്ക് താമസ സൗകര്യം ഒരുക്കി നല്‍കി. എന്നാല്‍ ഒരാഴ്ച്ചയ്ക്കകം ഒഴിഞ്ഞു നല്‍കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇതിന് അപേക്ഷയുമായി പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ അപേക്ഷ അവരുടെ മുഖത്തേക്ക് വലിച്ചെറിയുകയും മര്യാദ ഇല്ലാതെ പെരുമാറുകയും ചെയ്തു.
കൂടാതെ ഇവർക്ക് കോഫീ ഹൗസിൽ നിന്നും ആഹാരം നൽകുന്നില്ല എന്നും ഇവർ പരാതി പറയുന്നു. ഇതിനിടെ വീട്ടില്‍ നിരീക്ഷത്തില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും, ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു വ്യക്തമാക്കി. വ്യാജപ്രചാരണം നടത്തരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.