കോവിഡ് ആശുപത്രിയില്‍ ഡോക്ടറുടെ ഡാന്‍സ്; വീഡിയോ വൈറൽ

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്തോഷിപ്പിക്കാന്‍ ഡോക്ടര്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു.

പ്രമുഖ ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍ നൃത്തം ചെയ്ത് അഭിനയിച്ച ഹിന്ദി സിനിമ വാറിലെ ഗുങ്‌റൂ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ഇന്‍എന്‍ടി ഡോക്ടര്‍ ചുവടുവെച്ചത്. അസമിലെ സില്‍ച്ചര്‍ മെഡിക്കല്‍ കോളജിലാണ് രോഗികളെ സന്തോഷിപ്പിക്കാന്‍ ഡോക്ടര്‍ നൃത്തം ചെയ്തത്.

ഇന്‍എന്‍ടി ഡോക്ടര്‍ അരൂപ് സേനാപതിയാണ് പ്രമുഖ സിനിമാ ഗാനത്തിനൊപ്പം ചുവടുവെച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഡോ സെയ്ദ് ഫൈസാന്‍ അഹമ്മദാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

Previous articleവര്‍ക്കൗട്ട് അല്ല, പുല്ല് തിന്നുന്നതാ; രസകരമായ വിഡിയോ കണ്ടു നോക്കൂ..
Next articleമുപ്പത്തിയെട്ടാം വയസ്സിലും 16 കാരിയുടെ മെയ്‌ വഴക്കത്തോടെ ആരാധകരെ അമ്പരപ്പിച്ച്‌ കനിഹയുടെ വർക്കൗട്ട്: വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here