
കോഴിക്കോട് അശോകപുരത്ത് പണിമുടക്ക് അനുകൂലികള്‍ ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്ത് കുടുംബത്തെ ഇറക്കിവിട്ടു. ഓട്ടോറിക്ഷ തൊഴിലാളിയായ ഗോവിന്ദപുരം സ്വദേശി ലിബിജിത്തിനെയും കുടുംബത്തെയുമാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.
കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും ലിബിജിത് പറഞ്ഞു. കസബ പൊലീസ് കേസെടുത്തു. കോഴിക്കോട് നഗരത്തിലെ അശോകപുരത്തുനിന്നും കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ലിബിജിത്തും കുടുംബവും. ക്ഷേത്രത്തിലേക്കാണെന്ന് അറിയിച്ചിട്ടും
സമരക്കാര്‍ വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് സമരക്കാര്‍ ചെരുപ്പ് ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ക്കുകയും ടയറിലെ കാറ്റ് അഴിച്ചു വിടുകയുമായിരുന്നു. വണ്ടിയിലുണ്ടായിരുന്ന കുട്ടികളെ സമരക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.