കൊവിഡിൻ്റെ പേരിൽ ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; മലയാളി യുവതിക്ക് അർധരാത്രിയിൽ ഓട്ടോറിക്ഷയിൽ പ്രസവം.!

ബെംഗളൂരു: കൊവിഡിൻ്റെ പേരിൽ അഞ്ച് ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മലയാളി യുവതി അർധരാത്രിയിൽ ഓട്ടോറിക്ഷയിൽ വച്ചു പ്രസവിച്ചു. കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് പൂർണഗർഭിണിയായ യുവതി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോയത്. എന്നാൽ കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കില്ല എന്നായിരുന്നു ആദ്യമെത്തിയ ആശുപത്രിയിൽ നിന്നുള്ള മറുപടി. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിലും അവിടേയും അഡ്മിഷൻ നൽകാൻ തയ്യാറായില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ തന്നെ മൂന്ന് ആശുപത്രികളിലേക്ക് കൂടി യുവതി പോയെങ്കിലും എവിടെയും അവരെ പ്രവേശിപ്പിച്ചില്ല. ഒടുവിൽ അർധരാത്രിയോടെ സിദ്ധപ്പുര റോഡരികിൽ ഓട്ടോറിക്ഷയിൽ വച്ചു യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

Previous articleനടി വിദ്യയ്ക്ക് പ്രാങ്ക് കോള്‍ കെണി ഒരുക്കി ഗുലുമാല്‍
Next articleകല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു; ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു അദ്ദേഹം.!

LEAVE A REPLY

Please enter your comment!
Please enter your name here