കൊറോണ കാലത്തെ വീട്ടിലെ വിശേഷങ്ങളുമായി നടി നവ്യ നായർ. ബാലാമണിയായി ഗ്രാമത്തിൻ്റെ നിഷ്കളങ്കമായ സംസാരശൈൈലിയുമായി മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായ മാറിയ നവ്യ ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്കൂളില്ലാതെ കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ എന്നു കുറിച്ചുകൊണ്ടാണ് താരം കുട്ടികളുടെ കളിചിരികളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാവ, നിച്ചൂസ്, പപ്പൂസ് എന്നും താരം കുറിച്ചിട്ടുണ്ട്.
നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, മോൻ തകർത്തു എന്നും മോൻ നന്നായി മലയാളം പറയുന്നുണ്ടല്ലോ എന്നുമൊക്കെയാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. മകൻ സായ് കൃഷ്ണയെ പറ്റി പറയാൻ താരത്തിന് പലപ്പോഴും നൂറ് നാവാണ്. മകനോടൊപ്പം മറ്റ് കസിൻ കുട്ടികളുമൊക്കെ വീഡിയോയിലുണ്ട്.
എല്ലാവരും കൂടി തലയിണ പൊക്കി പിടിച്ച് അതിൽ കാൽ മുട്ടിച്ച് കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ് വീഡിയോ.