ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ; വൈറസ് ബാധയുടെ വ്യാപനം തടയുന്നതിൻ്റെ മുൻകരുതലായി സിനിമാ സീരിയൽ ഷൂട്ടുകളും നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ ഈ വിശ്രമ വേളയില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തൻ്റെ കുഞ്ഞു രാജകുമാരനുമായി സമയം ചെലവിടുന്ന ക്യൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് തൻ്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം താരം രസകരമായൊരു കുറിപ്പും ചേർത്തിട്ടുണ്ട്. ഇതാണ് ഇപ്പോൾ വൈറലാകുന്നത്.
ഒറ്റയ്ക്കിരുന്നു കളിപ്പാട്ടങ്ങള്‍ വച്ചു കളിക്കുന്ന മകന്‍ ഇസഹാക്കിന്റെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഭൂമി തന്നെ സ്വര്‍ഗീയമാക്കാന്‍ വീട്ടില്‍ തന്നെ ഒരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ. നിങ്ങളുടെയും ഏവരുടെയും സുരക്ഷയെക്കരുതി വീട്ടിലിരിക്കൂവെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കൂ’വെന്നുമാണ് ചിത്രത്തോടൊപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.