കോമഡി പരിപാടികളുടെ അവതാരകയായി മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ആദ്യകാലങ്ങളിൽ റേഡിയോ ജോക്കിയായി തുടങ്ങി, പിന്നീട് അവതാരകയായി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. സമൂഹമാധ്യമങ്ങളിളുടെ അശ്വതി തന്റെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ അശ്വതി ഇൻസ്റ്റാഗ്രാമിൽ ഷെയർ പങ്കുവെച്ച കോളജ് കാലഘട്ടത്തിലെ കൗതുകമുണര്‍ത്തുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്. പാലാ അൽഫോൺസാ കോളജിലെ 2003–04 വര്‍ഷത്തെ യൂണിയൻ പരിപാടിക്കിടയിൽ പകർത്തിയ ചിത്രമാണത്. ‘‘കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജിൽ. അവളൊക്കെ ഇപ്പൊ എവിടാണാവോ !! ’’ ചിത്രത്തിനൊപ്പം അശ്വതി ആണ് കുറിച്ചത്. ചിത്രത്തിനു താഴെ ആരാധകർ രസകരമായ കമന്റുകളുമായി എത്തി. :അവളുടെ ചിരി കാണാനാണ് ഞങ്ങൾ ഇപ്പോൾ ടിവി തുറക്കുന്നത്; “ഇപ്പോ വാ ഒന്ന് അടഞ്ഞ് കിട്ടാനാ പാട്” എന്നിങ്ങനെ പോകുന്നു കമന്റുകൾ. അശ്വതി ഇതിനെല്ലാം രസകരമായ മറുപടികളും നൽകുന്നുണ്ട്.