കൈക്കൂലി ഞാൻ കൈകൊണ്ട് തൊടില്ല; കൈക്കൂലി പോക്കറ്റിലേക്ക് നേരിട്ട് വാങ്ങി.! വീഡിയോ

കാലം എത്ര മുന്നോട്ട്പോയി എന്നവകാശപ്പെട്ടാലും ഇന്ത്യ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് കൈക്കൂലി. കൈക്കൂലി പോക്കറ്റിലേക്ക് നേരിട്ട് വാങ്ങിയ ഒരു ട്രാഫിക് ഉദ്യോഗസ്ഥയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

32 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ സ്കൂട്ടറിൽ ഇരിക്കുന്ന ഒരമ്മയെയും മകളെയും കാണാം. അവരുടെ മുൻപിലായി ട്രാഫിക് ലംഘനത്തിന് പിഴയൊടുക്കാനുള്ള പിഓഎസ് മെഷീനുമായി ഒരു ട്രാഫിക് ഉദ്യോഗസ്ഥയും. മൂന്ന് പേരും നാല് ഭാഗത്തേക്കും കണ്ണോടിക്കുമ്പോൾ തന്നെ എന്തോ പന്തികേട് വീഡിയോ കാണുന്നവർക്ക് തോന്നും.

മകളോട് തന്റെ അടുത്തേക്ക് വരാൻ ട്രാഫിക് ഉദ്യോഗസ്ഥ ആംഗ്യം കാണിക്കുന്നതും മകൾ അതനുസരിക്കുന്നതും തുടർന്ന് വിഡിയോയിൽ കാണാം. രണ്ടുപേരും എന്തോ സംഭാഷണം നടത്തിയതിന് ശേഷം ‘നാച്ചുറൽ’ ആയി ട്രാഫിക് ഉദ്യോഗസ്ഥ തിരിഞ്ഞു നില്കുന്നു.

ഈ സമയം തന്റെ പോക്കറ്റിൽ കരുതിയ പണം ട്രാഫിക് ഉദ്യോഗസ്ഥയുടെ പാന്റിന്റെ പോക്കറ്റിൽ തിരുകി കയറ്റുന്നു. എന്നിട്ട് ഒന്നും അറിയാത്തപോലെ സ്കൂട്ടറിനടുത്തേക്ക് പെൺകുട്ടി നടക്കുന്നു. ഒരു സെക്കന്റ് കഴിയുമ്പോഴേക്കും ട്രാഫിക് ഉദ്യോഗസ്ഥയും തിരിഞ്ഞു നിന്നും പോകാൻ ആംഗ്യം കാണിക്കുന്നതോടെ ശുഭം.

Previous articleഅമ്മ പ്രെഗ്നന്റ് ആയപ്പോൾ പോയതാണ്; അച്ഛനെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറഞ്ഞു ശ്രീവിദ്യ
Next articleഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചു; 6 വര്‍ഷത്തെ പ്രണയം പൂവണിയുന്നു.! എലീന പടിക്കലും രോഹിത് പി നായരും വിവാഹിതരാവുന്നു

LEAVE A REPLY

Please enter your comment!
Please enter your name here