മോഡലുകളും താരങ്ങളും ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ്. കോവിഡും ലോക്ഡൗണുമെല്ലാം നിരവധി പേരെയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സോഷ്യല്‍മീഡിയയില്‍ ഇന്ന് നിറയുന്നത് ഫോട്ടോഷൂട്ടുകളാണ്. ഐതിഹ്യ കഥാപാത്രങ്ങള്‍ തുടങ്ങി സിനിമയിലെ കഥാപാത്രങ്ങള്‍ വരെ മോഡലുകള്‍ പുന:രാവിഷ്‌കരിക്കുകയാണ്.
ഇപ്പോഴിതാ കേരളത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ലെസ്ബിയന്‍ ഫോട്ടോഷൂട്ട്. സാക്ഷരതയേറിയ കേരളം പൊതുവേ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന ഒന്നാണ് സ്വവര്‍ഗ്ഗ പ്രണയവും വിവാഹവും. എന്നാല്‍ പുരോഗമന ചിന്തയേറുന്ന ഈ കാലത്ത് ഇതില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നുമുണ്ട്.
ഈ മാറ്റത്തെ ഫോട്ടോഷൂട്ടില്‍ പുത്തന്‍ സാധ്യതയായി കണ്ടാണ് മോഡലുകളായ സിതാര വിജയനും അര്‍ച്ചന ദാസും ലെസ്ബിയന്‍ കപ്പിള്‍ എന്ന ലേവലില്‍ ഷൂട്ട് ഒരുക്കിയിരിക്കുന്നത്. ഇതിന് മുമ്പും ഇരുവരും കിടിലന്‍ ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. ജിക്‌സണ്‍ ഫോട്ടോഗ്രഫിയാണ് ഈ വൈറല്‍ ഫോട്ടോഷൂട്ട് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
വെളുത്ത ഗൗണില്‍ വിവാഹ വസ്ത്രം പോലെ സാദശ്യം തോന്നിച്ചുകൊണ്ടാണ് ഷൂട്ടിലൂടെ ഇരുവരും പ്രണയം പറയുന്നത്. കടല്‍ത്തീരത്ത് കൂടി ഓടിയും ഇഴുകിച്ചേര്‍ന്നും പരസ്പരം ഉമ്മ വെച്ചുമാണ് ഫോട്ടോഷൂട്ട് പകര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലെസ്ബിയന്‍ പ്രണയത്തിന്റെ ചൂടും ചൂരും നിറയ്ക്കുന്ന ഷൂട്ട് കേരളത്തിന്റെ സദാചാര ബോധത്തെ ഞെട്ടിച്ചുകൊണ്ടാണ് വൈറലാകുന്നത്.
Viral Photoshoot