തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻദേവും തമ്മിലുള്ള വിവാഹം സെപ്‌റ്റംബർ നാലിന് നടക്കും. ഇരുവർക്കും ആശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്. കൊച്ചി മേയർ എം അനിൽ കുമാർ. സച്ചിൻ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. കേരളത്തിലെ യുവജന നേതാക്കന്മാരിൽ ശ്രദ്ധേയരായ രണ്ട് സഖാക്കളാണ് ഇരുവരുമെന്നും.
അവർ മാതൃകാപരമായി ഒരുമിച്ച് ചേരുന്നതായും കൊച്ചി നഗരത്തിന്റെ ആശംസകൾ എന്നുമാണ് മേയർ എം അനിൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും Arya Rajendran S , പ്രതിശ്രുത വരൻ സച്ചിൻ ദേവും Adv K M Sachin Dev MLA ഇന്ന് ഒരുമിച്ച് കാണാൻ വന്നിരുന്നു. വിവാഹവും റിസപ്ഷനും ക്ഷണിക്കാനാണ് വന്നത്.
സെപ്റ്റംബർ 4 നാണ് വിവാഹം. വിവാഹം എകെജി ഹാളിലും, ബാലുശ്ശേരി എംഎൽഎ എന്ന നിലയിൽ രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷന് സച്ചിൻ ദേവും ക്ഷണിച്ചു. കേരളത്തിലെ യുവജന നേതാക്കന്മാരിൽ ശ്രദ്ധേയരായ രണ്ട് സഖാക്കൾ. അവർ മാതൃകാപരമായി ഒരുമിച്ച് ചേരുന്നു. കൊച്ചി നഗരത്തിന്റെ ആശംസകൾ.