
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മയുടെ വരന് ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബിയാണ്. ഡിസംബര്‍ 25ന് ആണ് ഇവരുടെ വിവാഹം.
ബ്ലാക് ആന്‍ഡ് വൈറ്റ് ടോണിലാണ് വിഡിയോ തുടങ്ങുന്നത്. പ്രസിഡന്റിന്റെ കല്യാണത്തിന് ഞാനമുണ്ടെന്ന് നാട്ടുകാര്‍ പറയുന്ന രംഗങ്ങള്‍. പിന്നീട് രേഷ്മയും വര്‍ഗീസും തങ്ങളുടെ വിവാഹക്കാര്യം അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നതും സേവ് ദ് ഡേറ്റിലുണ്ട്.

പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ചാണ് വിവാഹസത്കാരം. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലയിലെ വനിതാ കരുത്തായ രേഷ്മ, ഇടതു യുവജന, വിദ്യാര്‍ഥി സമരവേദികളിലെ നിറസാന്നിധ്യമാണ്.
തദ്ദേശതിരഞ്ഞെടുപ്പിന് പ്രതിക സമര്‍പ്പിച്ചതിന് ഒരു ദിവസം മുമ്പ് മാത്രമാണ് രേഷ്മയ്ക്ക് 21 വയസ്സ് പൂര്‍ത്തിയായത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കി പിന്നാലെ സിപിഎം ഞെട്ടിക്കുകയും ചെയ്തു.