സമൂഹമാധ്യമങ്ങളിൽ താരമാണ് ഇലിറിയൻ എന്ന കുട്ടി ഷെഫ്. വെറും മൂന്നു വയസുമാത്രമുള്ള ഇലിറിയൻ ടിക് ടോക്കിലൂടെ തന്റെ പാചക പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ്. ഒരുവയസെത്തും മുൻപ് തന്നെ ഇലിറിയൻ അമ്മയ്‌ക്കൊപ്പം അടുക്കളയിൽ പാചക പരീക്ഷണങ്ങൾ തുടങ്ങിയതാണ്. ടിക് ടോകിൽ നാല് മില്യൺ ഫോളോവേഴ്‌സാണ് ഈ കുട്ടി താരത്തിന് ഉള്ളത്.
ഇപ്പോൾ, മാതാപിതാക്കൾ കൈകാര്യം ചെയ്യുന്ന ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് അക്കൗണ്ടുകളിലൂടെ എങ്ങനെ പാചകം ചെയ്യാമെന്ന് കുട്ടി ഷെഫ് പഠിപ്പിക്കുകയാണ്. ഇലീറിയന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, അങ്ങനെ ഒരു പണിപാളിയ പാചക വീഡിയോയാണ് ശ്രദ്ധനേടുന്നത്.
കേക്ക് തയ്യാറാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇലിറിയൻ. അതിനായി മൈദ പാത്രത്തിലേക്ക് പകരുന്നതിനിടയ്ക്ക് രസകരമായ ഒരു അമളി കുട്ടി ഷെഫിന് സംഭവിച്ചു. എല്ലാവരിലും ചിരി പടർത്തിയ വിഡിയോയിൽ മൈദ മറിഞ്ഞ് ഇലിറിയന്റെ മുഖത്ത് വീഴുന്നത് കാണാം.