കെ എസ് ആർ ടി സി ബസിൽ കമിതാക്കളുടെ അതിരുവിട്ട സ്നേഹ പ്രകടനം; ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക്..

കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോകുന്ന കെ എസ് ആർ ടി ബസിയിൽ കയറിയ കമിതാക്കളുടെ പ്രണയ സല്ലാപം അതിരു വിട്ടപ്പോൾ, ബസ് നേരെ പോലീസ് സ്റ്റേഷനിലോട്ട്. കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആർ ടി സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടത്. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിയും വിദ്യാർഥിനിയും കയറിയത്. ഇവർ ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടാക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തു.

pathanamthitta ksrtc bus

ഇവരുടെ പ്രണയസല്ലാപവും മറ്റും അതിരുകടന്നതോടെ യാത്രക്കാർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും ചീത്ത പറയുകയും ചെയ്തു. വനിതാ കണ്ടക്ടർക്കെതിരെ കെ എസ് ആർ ടി സി എം.ഡിക്ക് പരാതി നൽകി ഇ മെയിൽ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആൺ വിദ്യാർഥി പറഞ്ഞു. തുടർന്ന് വനിതാ കണ്ടക്ടർ വിവരം കെ എസ് ആർ ടി സി അധികൃതരെ അറിയിക്കുകയും ചെയ്തതോടെ ഉടൻ തന്നെ കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയുമായി കൺട്രോൾ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പൊലീസ് സ്റ്റേനിലേക്ക് പോകാൻ നിർദേശിച്ചു.

തുടർന്ന് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലാണ് ബസ് എത്തി. യുവാവിനെയും യുവതിയെയും പൊലീസിന് കൈമാറുകയും ചെയ്തു. വനിതാ കണ്ടക്ടറുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്‍റെ ട്രിപ്പ് മുടക്കിയതിനുമാണ് കേസ്. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും മാതാപിതാൾക്കൊപ്പം പറഞ്ഞു വിടുകയും ചെയ്തു. മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെരുമാറിയത് കൊണ്ടാണ് ഈ സംഭവം ഇത്രെയും വഷളായത്.

Previous articleമുതലാളിമാരുടെ കടുംപിടുത്തത്തിനും പണത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കുവാന്‍ കെല്‍പ്പ്, ഒരു ഡബിള്‍ ചങ്കിനുമില്ല; അഞ്ജു പാര്‍വതി.! വൈറൽ കുറുപ്പ്
Next articleകോഴിക്കോട് കുടുംബത്തിന് നേരെ സമരാനുകൂലികളുടെ കൈയ്യേറ്റം; കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here