നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടായിരുന്നു നിശ്ചയം നടന്നത്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം വിജിലേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
‘കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് വിജിലേഷ് കുറിച്ചത്. സ്വന്തം പാതിയെ തേടിയുള്ള വിജിലേഷിന്റെ യാത്ര അവസാനിക്കുമ്പോള്‍ ആരാധകരും താരങ്ങളും രണ്ടു പേര്‍ക്കും ആശംസകള്‍ നേരുകയാണ്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി മാറി.