സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എല്ലാവരും സജീവം ആണെങ്കിലും ഒട്ടുമിക്ക ആളുകൾക്കും അതും ബോറായി തുടങ്ങി. അപ്പോൾ പുത്തൻ പരീക്ഷങ്ങൾ ചെയ്താലെന്താ എന്ന ആലോചനയിലായി ആളുകൾ. അത്തരത്തിൽ ഇപ്പോൾ പുത്തൻ പരീക്ഷണത്തിന് മുതിർന്നിരിക്കുകയാണ്, ഗായികയും ബിഗ് ബോസ് താരം കൂടിയായ അഭിരാമി സുരേഷ്.
സെലിബ്രിറ്റികൾ ടിക് ടോക്കിൽ സജീവമാകുന്നത് പുതുമയുള്ള കാര്യമല്ല. അടുത്തിടെ ജസ്‌ലയും, പ്രദീപും, പിന്നെ ദയ അശ്വതിയും എല്ലാം ടിക് ടോക് വീഡിയോയുമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തനിക്കും ലേശം ടിക് ടോക് പ്രാന്തൊക്കെയുണ്ട് എന്ന ക്യാപ്‌ഷൻ നൽകി പുതിയ വീഡിയോയുമായി അഭി എത്തിയത്. ലേശം അല്ല നല്ലോണം ഉണ്ട് എന്നാണ് അഭിയുടെ വീഡിയോ കണ്ട ശേഷം തമാശയായി ആരാധകർ പറയുന്നത്.