ഒരുപാട് പോഷകമൂല്യം ആയി കാണുന്ന ഒരു പാനീയമാണ് പാൽ. സമ്പൂർണ ആഹാരം എന്നാണ് പാലിനെ വിശേഷിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ആണ് കുട്ടികൾ മുതൽ മുതിർന്നവർ വരെ പാൽ കുടിക്കുന്നതും. പശുവിൻപാൽ ആട്ടിൻപാൽ തുടങ്ങിയവയാണ് മനുഷ്യർ കൂടുതൽ ഉപയോഗിക്കുന്നത്. പല വസ്തുക്കളും കൃത്രിമം ആയി ഉണ്ടാക്കുന്നത് നമ്മൾ അറിഞ്ഞിട്ട് ഉണ്ടെങ്കിലും പാൽ കൃത്രിമമായി ഉണ്ടാക്കാൻ കഴിയുന്നത് ഏറെ ഞെട്ടലോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. പാലിൽ വെള്ളം ചേർക്കുന്നതെല്ലാം പഴയ കാലങ്ങളിൽ നടക്കുമായിരുന്നു.
എന്നാൽ വിഷത്തിനു സമാനമായ മായം ചേർത്ത പാലുകൾ ആണ് ഇപ്പോൾ വിപണിയിലെത്തുന്നത് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പെയിൻറും, ഷാംപൂവും, നിലവാരം കുറഞ്ഞ എണ്ണകളും ഉപയോഗിച്ച് പാൽ ഉണ്ടാക്കുന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിൽ ഇത്തരം കൃത്രിമമായി വിഷമയമുള്ള പാലുല്പാദിപ്പിക്കുന്ന ഫാക്ടറികൾ പോലീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. ബ്രാൻഡഡ് പാൽ യൂണിറ്റിലേക്ക് ആണ് ഈ പാലുകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്. പരിശുദ്ധമായ പാൽ എന്നപേരിൽ കൃത്രിമമായ വ്യാജ പാൽ ആണ് നമ്മുടെ വീടുകളിൽ എത്തുന്നത്.
വെറും 30% യഥാർത്ഥ പാലും ബാക്കി മറ്റു വസ്തുക്കളും ചേർത്താണ് ഇവിടെ പാൽ നിർമ്മിക്കുന്നത്. പാലിനോടൊപ്പം ഡിറ്റർജെന്റ് പൊടിയും, പെയിന്റ്, ഗ്ലൂക്കോസ് പൗഡറും ചേർത്ത് കൃത്രിമ പാൽ ഉണ്ടാക്കുന്നു. നിരവധി സംസ്ഥാനങ്ങളിൽ ഇങ്ങനെ ഉണ്ടാക്കിയ പാലും വെണ്ണയും ആണ് വിൽക്കപ്പെടുന്നത്. അഞ്ചു രൂപ ചെലവിൽ ഒരു ലിറ്റർ പാൽ ഇങ്ങനെ ഉണ്ടാക്കാൻ സാധിക്കും. ഇതിനെയാണ് പരിശുദ്ധമായ പാൽ എന്നുകരുതി 45 മുതൽ 50 രൂപ നൽകി ഉപഭോക്താക്കൾ വാങ്ങിക്കുന്നത്. ഇപ്പോഴിതാ വ്യാജ പാൽ ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വസ്ത്രങ്ങൾ അലക്കുന്ന ഡിറ്റർജെന്റ് പൊടി ആണ് പാലിലേക്ക് ചേർക്കുന്നത്.
നല്ലതുപോലെ പതപ്പിച്ചതിനുശേഷം ഇതിലേക്ക് നിലവാരം കുറഞ്ഞ എണ്ണ ഒഴിക്കും. ഈ വ്യാജ പാൽ കണ്ടാൽ ഒരിക്കലും ശുദ്ധമായ പാലിൽ നിന്നും തരംതിരിക്കാൻ സാധിക്കില്ല. ഇതിലേക്ക് ഗ്ലൂക്കോസ് കലക്കിയ വെള്ളം ഒഴിക്കും. ഇങ്ങനെ ഉണ്ടാക്കിയ കൃത്രിമ പാലാണ് പാക്കറ്റുകളിലാക്കി നമ്മുടെ വീടുകളിൽ എത്തുന്നത്. 20 ലിറ്റർ കൃത്രിമ പാൽ ഉണ്ടാക്കുവാനായി വെറും രണ്ട് ലിറ്റർ യഥാർത്ഥ പാലാണ് ഉപയോഗിക്കുന്നത്.