പരസ്പരം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ വ്യക്തിയാണ് ഗായത്രി. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരസ്പരം അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണ്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.
തന്റയെ വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഗായത്രി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നാത്തൂനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം എത്തിയിട്ടുള്ളത്. കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്നും ഗായത്രി ആ പോസ്റ്റിൽ കുറിച്ചത്. ഈ ഫോട്ടോയില്‍ ഒരാള്‍ മിസ്സിംഗാണെന്നും താരം കുറിച്ചിട്ടുണ്ട്. ചിത്രത്തിനോടൊപ്പമുള്ള കുറിപ്പും ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.