കൂട്ടമായെത്തിയ കാട്ടുപോത്തുകളെ കണ്ട് ഫോട്ടോ എടുക്കാൻ ശ്രമം; കുത്തേറ്റ് സ്ത്രീ : വീഡിയോ

കാട്ടുപോത്തിനെ നിസാരന്മാരായി കണക്കാക്കിയതാണ് യുഎസ് സ്വദേശിനിയായ ഒരു 54കാരിയെ ഇപ്പോൾ ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. സൗത്ത് ദക്കോട്ടയിലെ കസ്റ്റർ നാഷണൽ പാർക്ക് സന്ദർശനത്തിനെത്തിയതായിരുന്നും ഇവർ ഉൾപ്പെട്ട സംഘം.

ഇതിനിടെ കാട്ടുപോത്തുകൾ കൂട്ടമായെത്തുന്നത് കണ്ട സ്ത്രീ ചിത്രമെടുക്കാനായി അരികിലേക്ക് ചെന്നു. പെട്ടെന്നാണ് അക്രമാസക്തനായി ഒരു കാട്ടുപോത്ത് ഇവർക്കരികിലേക്ക് പാഞ്ഞെത്തിയത്. കുത്താൻ ശ്രമിച്ചെങ്കിലും അവരുടെ ബെൽറ്റിലാണ് കൊമ്പുകൊരുത്തത്. കൊമ്പുയർത്തി രണ്ട് വട്ടം ചുറ്റിയതോടെ ജീൻസ് ഊരി വന്നു സ്ത്രീ തെറിച്ചു പോവുകയും ചെയ്തു.

പുല്ലിലേക്ക് തെറിച്ചു വീണ ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് ആളുകൾക്ക് നേരെയും കാട്ടുപോത്ത് പാഞ്ഞടുത്തെങ്കിലും അവർ കഷ്ടിച്ച് രക്ഷപ്പെട്ടു.

Previous articleഅച്ചായനും അച്ചായത്തിയും ചട്ടയും മുണ്ടിലും, വെറൈറ്റി സേവ് ദി ഡേറ്റുമായി പെണ്ണും ചെക്കനും: വൈറൽ ഫോട്ടോസ്
Next articleടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി പാമ്പ്’; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here